പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു.

താനൂർ: ചീട്ടുകളി സംഘത്തെ പിടികൂടാൻ പോയ പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.തയ്യാല തിരുനിലത്ത് കുടുംബ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പാടത്ത് പണം വച്ച് ചീട്ട് കളി നടക്കുന്നുണ്ടെന്ന

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എസ്ഐ എൻ ശ്രീജിത്തിനെയും സംഘത്തെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി താനൂർ സിഐ പി പ്രമോദ് അറിയിച്ചു.