ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെ സാധാരണക്കാരന് ഒട്ടേറെ ആശ്വാസം പകരുന്ന ബജറ്റ് അവതരിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. പെന്‍ഷന്‍ ,

ചികിത്സാ സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചും ലൈഫ് പദ്ധതിയുടെ വിപുലീകരണത്തിന് മതിയായ തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചും ശമ്പള പരിഷ്‌ക്കരണം ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള എല്‍ ഡി എഫ് ബജറ്റ് തീര്‍ത്തും സ്വാഗതാര്‍ഹമാണെന്ന് പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജോയിന്റ് കൗണ്‍സില്‍

സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ് പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, അനില്‍ ജി നായര്‍, വി സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി പി സജീഷ് , എ ഇ ചന്ദ്രന്‍, കെ ഇ ശിവാനന്ദന്‍, ജിസ്‌മോന്‍ പി വര്‍ഗ്ഗീസ് സംസാരിച്ചു