മലയാളി റിയാദിൽ നിര്യാതനായി.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂർ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീൻ (44) ആണ് റിയാദ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്. റിയാദ് ഹൊഷാൻകോ കമ്പനിയിൽ 20 വർഷമായി ഫർണീച്ചർ ഡിവിഷനിൽ പ്രൊജക്ട് മാനേജരായിരുന്നു.

പിതാവ്: മൊയ്‌ദീൻ, മാതാവ്: ഫാത്വിമ. ഭാര്യ: രഹ്‌ന, മക്കൾ: ഷിഫ്‌ന (15), നഷ്‌ഫ (എട്ട്). റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ വഹാബിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടൻ, ബഷീർ ഇരുമ്പുഴി എന്നിവർ രംഗത്തുണ്ട്.