നവകേരള സ്മരണിക സംസ്ഥാന തല ഉദ്ഘടനം മന്ത്രി കെ. ടി. ജലീൽ നിർവഹിച്ചു

പുറത്തൂർ: നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനംപുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസൻ അദ്ധ്യക്ഷനായ ചടങ്ങിൽ പുറത്തൂർ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്തിനെ “നവകേരള സ്മരണിക” എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിച്ചു.ബഡ്ജറ്റിൽ മുരുക്കിൽമാട്

തുരുത്തിൻ്റെ സംരക്ഷണ ഭിത്തിക്കും,

സൗന്ദര്യവൽക്കരണത്തിനും വേണ്ടി രണ്ടു കോടി രൂപ അനുവദിച്ചതായി ചടങ്ങിൽഅദ്ദേഹം പറഞ്ഞു.

പാരിസ്ഥിതികമായ പ്രത്യേകത കൊണ്ടും ജൈവ വൈവിധ്യം കൊണ്ടും മനോഹാരിത മായ മുരുക്കുമ്മാട് തുരുത്ത് കേരള സർക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്തായി പ്രഖ്യാപിക്കുന്നത് എന്ത്‌ കൊണ്ടും അനുയോജ്യമാണെന്നും, ദീർഘ വീക്ഷണനത്തോടെ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ മിഷൻ പ്രവർത്തനങ്ങൾ പാരിസ്ഥിക വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തായാണ് മാറിയതെന്നും ഉദ്ഘടനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ

കെ ഉമ്മർ, കെ.ടി.പ്രശാന്ത്, ജെ.സരസ്വതിയമ്മ

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രീത പുളിക്കൽ, അനിത കണ്ണത്ത്, കെ.പി.സെ ലീന

,വാർഡ്‌ അംഗം പി. പി. ജിനീഷ്, , എ.പി.സുദേവൻ മാസ്റ്റർ, കെ.വി.എം.ഹനീഫ, ടി.പി.പ്രഭാകരൻ, എം.വി.അലിക്കുട്ടി മാസ്റ്റർ, ജയ് സോമനാഥ്, സുദീഖ്‌ ചേകവർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു

ഹരിത കേരളം മിഷൻ സംസ്ഥാന കൺസൾട്ടൻ്റ് സഞ്ജീവ് എസ്. യു. റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ സ്വാശതയും, അഭിലാഷ് നന്ദിയും പറഞ്ഞു.