ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പിടികൂടി.

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (43) പി​ടി​യി​ലാ​യി. ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത് വ​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​നേ​രം ആ​റി​ന് ദു​ബൈ​യി​ല്‍ നി​ന്നു​വ​ന്ന എ​യ​ര്‍ഇ​ന്ത്യ എ​ക്സ്​​പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ 1.8 കി​ലോ​ഗ്രം തൂ​ക്കം​വ​രു​ന്ന ര​ണ്ട് സ്വ​ര്‍ണ​ക്ക​ട്ടി​ക​ള്‍ പ്ര​ത്യേ​ക​ത​രം പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ര്‍ എ​ന്‍.​എ​സ്. ദേ​വ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ട് യു. ​പു​ഷ്പ, ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ഡി. ​വി​ശാ​ഖ്, ജി. ​ദീ​പേ​ഷ്, രാം​കു​മാ​ര്‍, ഗു​ല്‍ഷ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.