എസ് എസ് എഫ് വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു.

വളാഞ്ചേരി: എസ് എസ് എഫ് അത്തിപ്പറ്റ യൂണിറ്റ് മഴവിൽ സംഘം വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു. രാവിലെ 10. 30ന് മഴവിൽ സംഘം പ്രസിഡൻറ് സയ്യിദ് സാബിത്ത് തങ്ങൾ പതാക ഉയർത്തി.അത്തിപ്പറ്റയിൽ നിന്നും പഴയ ചന്ത വരെ സംഘടിപ്പിച്ച മഴവിൽ റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. വ്യത്യസ്ത സെക്ഷനുകളിൽ ആയി നടത്തിയ പരിപാടിയിൽ

പുരാവസ്തു പ്രദർശനം, ഗെയിമിംഗ് ,പേപ്പർ ക്രാഫ്റ്റ് നിർമ്മാണം, തുടങ്ങി ആകർഷകമായ പരിപാടികൾ നടന്നു.വ്യത്യസ്തവും പഠനാർഹവുമായ സെഷനുകളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത് മൂന്നുമണിക്ക് നടന്ന സമാപന സംഗമത്തിൽ ഫയാസ് നിസാമി, ഹക്കീം ബാഖവി, തുടങ്ങി പ്രമുഖർ പങ്കെടുത്തു. എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ പ്രസിഡൻറ് സയ്യിദ് അബ്ദുല്ലത്തീഫ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.