പാലിയേറ്റീവ് ദിനം ആചരിച്ചു 

വളാഞ്ചേരി: ജെ സി ഐ വളാഞ്ചേരി ലോക പാലിയേറ്റീവ് ദിനചരണം ഐമാക് സെന്ററിൽ വെച്ച് നടത്തി. പാലിയേറ്റീവ് സന്ദേശം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ, ഹാരിസ് കെ ടി അധ്യക്ഷം വഹിച്ചു. വളാഞ്ചേരി പാലിയേറ്റീവ് സെന്ററിനുള്ള ധന സഹായം കൈമാറി.

പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച എസ് ഐ പി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.ഡോ മൻസൂർ അലി, ശംസുദ്ധീൻ, നൗഷാദ് നിയ. ബൈജു, ഫിറോസ്, ഡോ ദീബു, നൗഫൽ, ആസിഫ് ഗുരുക്കൾ എന്നീവർ നേതൃത്വം നൽകി