Fincat

സംസ്ഥാനതല കുതിര ഓട്ടമത്സരം സംഘടിപ്പിക്കും

മലപ്പുറം: ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തിൽ 31-ന് സംസ്ഥാനതല കുതിര ഓട്ടമത്സരം നടത്തും.

1 st paragraph

കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം കുതിരകൾ പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം ഫ്ളാഗ് ഓഫ് ചെയ്യും.

2nd paragraph

രാവിലെ എട്ടുമുതൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഉച്ചയ്ക്കു മൂന്നിനുശേഷം ഫൈനൽ മത്സരങ്ങളും നടക്കും. 30-ന് വൈകീട്ട് അഞ്ചിനു രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കും.

ജില്ലയിൽ ആദ്യമായിട്ടാണ് കുതിര ഓട്ട മത്സരം നടക്കുന്നത്. ഒരുസമയത്ത് ഒരുകുതിരയാണ് ഓട്ടത്തിൽ പങ്കെടുക്കുക. കുറഞ്ഞ സമയത്തിനകം ട്രാക്ക് പൂർത്തിയാക്കുന്ന കുതിരയ്ക്കാകും അടുത്ത റൗണ്ടിലേക്ക് മത്സരിക്കാൻ യോഗ്യത.

 

പത്രസമ്മേളനത്തിൽ ജില്ലാ ഹോഴ്സ് റൈഡേഴ്സ് ക്ലബ്ബ് സെക്രട്ടറി നിഷാഹത്ത്, പ്രസിഡന്റ് ഹംസ, അംഗങ്ങളായ അമീർ, നാസർ എന്നിവർ പങ്കെടുത്തു.