ഗുഡ് ഇംഗ്ലീഷ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു 

കുറ്റിപ്പുറം: കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും ഇന്ന് വാചാ പരീക്ഷയുമാണ് നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് തല പരീക്ഷ കേന്ദ്രം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ആണ് .

പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റിംഷാനി മോൾ മുതിർന്ന പഠിതാവായ ൫൫ വയസുള്ള ബേബി ലക്ഷ്മിക്ക് നൽകി കൊണ്ട് നിർവഹിച്ചു . ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു . ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻഡ് കോ – ഓർഡിനേറ്റർ എം ബഷീർ , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , സുരേഷ് പൂവാട്ട്‌ മീത്തെൽ , പി സുനീറ , കെ പ്രിയ എന്നിവർ സംബന്ധിച്ചു