തിരൂർ പ്രസ് ക്ലബ്ബ് അനുശോചിച്ചു
തിരൂർ : പക്വതയാർന്ന പെരുമാറ്റവും , പ്രായഭേദമന്യേ സമഭാവവും കൊണ്ട സൗഹൃദ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച പ്രസ് ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറിയും , കെ.ആർ.എം.യു. മേഖല പ്രസിഡണ്ടുമായ യു. ജനാർദ്ധനൻ എന്ന് പ്രസ് ക്ലബ്ബിൽ ചേർന്ന യോഗം അനുസ്മരിച്ചു.പ്രസിഡൻ്റ് റെജിനായര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.പി റാഫി,പി.കെ രതീഷ്,
ഇ.അലവികുട്ടി,സി.എം.സി കാദര്‍മാസ്റ്റര്‍,ജലീല്‍ വൈരങ്കോട്, പ്രദീപ് പയ്യോളി, മജീദ് ഇല്ലിക്കൽ,കെ പ്രവീണ്‍ കുമാർ,റഷീദ് തലക്കടത്തൂര്‍,ബൈജു അരിക്കാഞ്ചിറ, സഫീര്‍ബാബു,റിഫ ഷലീസ് , ബാവ ,സി.എം ഇസ്ഹാക്ക്, അബ്ദുൽ റാഷിക്ക്,അഫ്സല് കെ.പുരം,ജംഷീര്‍ കൊടിഞ്ഞി, സന്തോഷ് കാവിലക്കാട്, ആസാദ് എന്നിവര്‍ സംസാരിച്ചു.
തിരൂർ നഗരസഭ കൗൺസിൽ യോഗവും എൽ ഡി എഫ് തിരൂർ മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.