Fincat

സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.

കോഴിക്കോട് 33,000, മലപ്പുറം 25,000, പാലക്കാട് 25,500, എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകൾക്കായി അനുവദിക്കുന്നത്.

തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

 

1 st paragraph

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്.

2nd paragraph

ആലപ്പുഴ 19,000, എറണാകുളം 59,000, ഇടുക്കി 7,500, കണ്ണൂർ 26,500, കാസർകോട് 5,500, കൊല്ലം 21,000, കോട്ടയം 24,000, കോഴിക്കോട് 33,000, മലപ്പുറം 25,000, പാലക്കാട് 25,500, പത്തനംതിട്ട 19,000, തിരുവനന്തപുരം 50,500, തൃശൂർ 31,000, വയനാട് 14,000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകൾക്കായി അനുവദിക്കുന്നത്.

ബുധനാഴ്ച എറണാകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.