വിദ്യാഭ്യാസവായ്പ നിഷേധിച്ചു; വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ഏഴുകോണ്‍: വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോ്ച്ചംകോണം അനന്തുസദനത്തല്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടേയും മകള്‍ അനഘ(19)യാണ് മരിച്ചത്. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ മന:പ്രയാസത്തിലാണ് ആത്മഹത്യചെയ്തതെന്ന് പിതാവ് ആരോപിച്ചു. തിങ്കാഴ്ച ഉച്ചയ്ക്കാണ് സംഭവം.

തമിഴ്‌നാട് തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്‌സിന് പ്രവേശനം നേടിയ അനഘ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് പഠനചെലവിന് വേണ്ടിയിരുന്നത്. എന്നാല്‍ ബാങ്ക് വായ്പ അവസാനനിമിഷം ലഭിക്കാതായതോടെ അനഘ ജീവനൊടുക്കുകയായിരുന്നു.