ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസ കൂടി കൊച്ചി നഗരത്തില്‍‍ ലീറ്ററിന് എഴുപത്തിയൊന്‍പത് രൂപ അറുപത്തിരണ്ട് പൈസയായി .

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍വില എണ്‍പത്തിയൊന്ന് കടന്നു. പെട്രോളിന് 25 പൈസ ഉയര്‍ന്ന് എണ്‍പത്തിയഞ്ച് രൂപ നാല്‍പത്തിയേഴ് പൈസയായി.