മീൻ പിടിക്കുന്ന ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നത് മത്സ്യത്തൊഴിലാളി; തന്ത്രത്തിൽ പിടികൂടി പോലീസ്
താനൂർ: മത്സ്യതൊഴിലാളികളുടെ ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നയുവാവിനെ താനൂർ പോലീസ് പിടികൂടി. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി പാണാച്ചിന്റെ പുരയ്ക്കൽ സഹദിനെയാണ് ബോട്ടുകളിൽ നിന്നും കവർന്ന നാല് യമഹ യഞ്ചിനുമായി താനൂർ എസ് എച്ച് ഒ പ്രമോദും സംഘവും പിടികൂടിയത്.
തിരൂർ താനൂർ ഭാഗങ്ങളിൽ അടുത്തിടെ നിരവധി ബോട്ടുകളിൽ നിന്ന് യന്ത്രങ്ങൾ കാണാതായിരുന്നു. ഒരലക്ഷം മുതൽ രണ്ട് ലക്ഷം വരെ വിലവരുന്ന യന്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
യന്ത്രങ്ങൾ ഇല്ലാത്തതിനാൽ മാസങ്ങളായി പലരും മത്സ്യബന്ധനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല പൊന്നാനി പടിഞ്ഞാറെക്കര ഉണ്ണിയാൽ പരപ്പനങ്ങാടി ചാലിയം കടലോരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകളിലായിരുന്നു കവർച്ച.
മത്സ്യത്തൊഴിലാളിയായ പ്രതി കൂടുതൽ കവർച്ച നടത്തിയിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിച്ച് വരികയാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും എന്ന് താനൂർ എസ് എച്ച് ഒ പ്രമോദ് സിറ്റി സ്ക്കാൻ ഓൺലൈനിനോട് പറഞ്ഞു.
താനൂർ കടലോര പ്രദേശത്ത് സിസിടിവി, കൺട്രോൾറൂം സ്ഥാപിക്കുന്നതോട്കൂടി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഒരു പരിധി വരെ തടയാൻ സഹായിക്കും.