കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

മലപ്പുറം: എടവണ്ണ പാണ്ടിയാടില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു. പത്തപ്പിരിയം കളരിക്കല്‍ കണ്ണച്ചന്‍തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ(5), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ(7) എന്നിവരാണ് മരിച്ചത്.

 

കുളത്തില്‍ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആദ്യം എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലെജിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.