അടുക്കളയും വിറകുപുരയും കത്തിച്ചാമ്പലായി, ആ​ള​പാ​യ​മി​ല്ല.

കോ​ട്ട​ക്ക​ൽ: വീ​ടി​നോ​ടു​ചേ​ർ​ന്ന അ​ടു​ക്ക​ള​യ​ട​ങ്ങു​ന്ന കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യി. എ​ട​രി​ക്കോ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള പ​ന്ത​ക്ക​ൻ ഹം​സ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

 

അ​ടു​ക്ക​ള​യോ​ടു​ചേ​ർ​ന്ന വി​റ​കു​പു​ര​യും ക​ത്തി​ച്ചാ​മ്പ​ലാ​യി. ആ​ള​പാ​യ​മി​ല്ല. അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. തി​രൂ​രി​ൽ​നി​ന്നെ​ത്തി​യ ര​ണ്ടു യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന​യും കോ​ട്ട​ക്ക​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.