നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി

പൈങ്കണ്ണൂർ: ദേശീയപാത 66ല്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഇടുക്കിയില്‍ നിന്ന് കോഴിച്ചെനയിലേക്ക് പോവുകയായിരുന്നവരാണ് നാലംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്.

പൈങ്കണ്ണൂരില്‍ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ യു. പി സ്‌കൂളിന്റെ അടുക്കള കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ ആളപായമില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു.