മാനവികത നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പോരാട്ടം ശക്തിപ്പെടുത്തുക: അജിത് കൊളാടി.
മലപ്പുറം : റിപ്പബ്ലിക്കിന്റെ അതിജീവനപോരാട്ടവുമായി രാജ്യത്തിലെ കര്‍ഷകജനകോടികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി സി. പി. ഐ. മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ. അജിത് കൊളാടി അഭിപ്രായപ്പെട്ടു, മാനവികത നഷ്ടപ്പെട്ട ഫാസിസ്റ്റ് ഭരണകൂടഭീകരതെക്കെതിരെയാണ് ഈ സമരം, രാജ്യം ഇന്ന് ഒരു ആന്തരീക വൈരുദ്ധ്യത്തില്‍ പെട്ടുഴലുകയാണ്. വന്‍കോര്‍പ്പറേറ്റുകള്‍ക്കായി പുത്തന്‍ കോളനി വല്‍ക്കരണം നടത്തുന്നതിനായി രാജ്യത്തിന്റെ കാര്‍ഷിക മേഖലയും തീരെഴുതിക്കൊടുത്തവരെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടുന്ന സാഹചര്യം കൈവന്നിരിക്കുകയാണെന്നും അജിത് കൊളാടി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തു വെച്ച് നടക്കുന്ന അനിശ്ചിത കാല കര്‍ഷക സത്യാഗ്രഹം അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സ. പി. ജ്യോതിഭാസ് ഉല്‍ഘാടനം ചെയ്തു, കിസാന്‍സഭാ ജില്ലാ ട്രഷറര്‍ സ. എ. പി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സ. സി. ദിവാകരന്‍, കിസാന്‍സഭാ നേതാക്കളായ പി. തുളസീദാസ് മേനോന്‍, എം. എ. അജയ്കുമാര്‍, ഇ. സൈതലവി, ടി. ഷര്‍മിള, എം. കെ. പ്രദീപ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.