ആണഴകിന് മികവേകാന്‍ തിരൂരില്‍ ന്യൂ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവർത്തനം തുടങ്ങി

വെഡിങ് മെയ്ക്കപ്പില്‍ പുതു വസന്തം

 

തിരൂര്‍: പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളുമായി അത്യാധുനിക ബ്യൂട്ടി പാര്‍ലര്‍ തിരൂരിലും. കേരളത്തിലെ വലിയ നഗരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ബ്യൂട്ടീഷ്യന്‍ സേവനം ഇനി ചിത്രസാഗറിനടുത്ത് ന്യൂ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറില്‍ ലഭിക്കും. കാലം മാറുന്നതിനനുസരിച്ച് യുവാക്കളുടെ ഹെയര്‍ സ്റ്റൈല്‍ മാറിക്കൊണ്ടിരിക്കുകയാണ്. വന്‍ നഗരങ്ങളിലെല്ലാം ഈ മാറ്റത്തിനനുസരിച്ചുള്ള ബ്യൂട്ടി പാര്‍ലറുകള്‍ സജീവമാണ്. ഈ സൗകര്യമാണ് ന്യൂ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറിലൂടെ തിരൂരിലെത്തിയിരിക്കുന്നത്.
യുവാക്കളുടെ ഫ്രീക്കന്‍ ഹെയര്‍ സ്റ്റൈലുകളെല്ലാം സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറില്‍ ലഭ്യമാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ജെന്റ്‌സ് ബ്യൂട്ടീഷ്യന്‍ രംഗത്ത് സാങ്കേതിക വൈദഗ്ദ്യം നേടിയവരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വിവാഹ മെയ്ക്കപ്പ് രംഗത്ത് വ്യത്യസ്തവും ആധുനികവുമായ രീതികളാണ് ഇവിടെ അവലംബിക്കുന്നത്. കളറിങ്, ത്രെഡിങ്, ഹെന്ന ട്രീറ്റ്‌മെന്റ്, ഫെയ്‌സ് ആന്‍ഡ് ഹെഡ് മസാജ്, ഹെയര്‍ സ്പാ ട്രീറ്റ്‌മെന്റ്, ഹെയര്‍ ഫാള്‍ ട്രീറ്റ്‌മെന്റ്, ഫേഷ്യല്‍ ഡിസ്‌പോസബിള്‍ ആന്‍ഡ് സ്‌റ്റെര്‍ലൈസിങ് സ്‌പെഷ്യാലിറ്റി തുടങ്ങി അത്യാധുനികമായ എല്ലാ ബ്യൂട്ടിഷ്യന്‍ സേവനങ്ങളും ലഭ്യമാണിവിടെ. കൂടാതെ
സാധാരണക്കാർക്ക് അനുയോജ്യമായ രീതിയിൽ ഹെയർ കട്ടിംഗ് ,ഷേവിംഗ്സ് സൗകര്യവും മിതമായ നിരക്കിൽ ലഭ്യമാണ്.

 

വിവാഹത്തിനും മറ്റു ഫോട്ടോ ഷൂട്ടുകള്‍ക്കുമുള്ള ബ്യൂട്ടീഷ്യന്‍ സേവനങ്ങള്‍ ലഭിക്കുന്ന തിരൂരിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി പാര്‍ലറാണ് ന്യൂ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍. ബ്യൂട്ടിഷ്യന്‍ മേഖലയില്‍ സാങ്കേതികമായി മികവു ഉറപ്പു വരുത്തുന്നുവെന്നതാണ് സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറിന്റെ പ്രത്യേകത.
ഉപഭോക്താവിന്റെ സ്വകാര്യത സൂക്ഷിക്കുന്നതിനായി പ്രത്യേകം റൂമുകളിലായാണ് ബ്യൂട്ടിഷ്യന്‍ സേവനം സജ്ജമാക്കിയിട്ടുള്ളത്. മാത്രമല്ല തൊലിയ്ക്ക് ദോഷകരമാകാത്ത വിപണിയില്‍ ലഭ്യമാകുന്ന മികച്ച ഉത്പ്പന്നങ്ങളാണ് ന്യൂ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും നൂതന യന്ത്ര സമാഗ്രികളുടെ സഹായത്തോടെയാണ് ഇവിടെ ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്കുകള്‍ നടത്തുന്നത്. ഫോൺ: 7351 15 29 30, 6282 88 20 15.