കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം
മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി വേണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ് നിലച്ചതോടെ കന്നുകാലി വില്‍പ്പനക്കും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇപ്പോള്‍ കന്നുകാലികള്‍ക്ക് വില കൂടുതലാണ്.
ഇത് ഇറച്ചി ഉപഭോക്താക്കളെയും ബാധിക്കും. കര്‍ണ്ണാടകയില്‍ നിന്നും കന്നുകാലികളെ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബഷീര്‍ വെങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി ഖാലി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. നാസര്‍ തൊണ്ടയില്‍, ശിഹാബ് കുരിക്കള്‍, യൂസഫ്, അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍, നാസര്‍ പനങ്ങാടന്‍ സംസാരിച്ചു.