23 ന് യുഡിഎഫ് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം സായാഹ്്‌ന പ്രതിഷേധ ധര്‍ണ്ണ നടത്തും

മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനുവരി 23 ന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തിനും ഡോളര്‍ കള്ളക്കടത്തിനും സഹായം നല്‍കിയ മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള കരി നിയമങ്ങള്‍ പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍ പാചക വാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക, രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക, സംസ്ഥാന സര്‍ക്കാറിന്റെ പിന്‍വാതില്‍ കരാര്‍ നിയമനങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ.

ഫെബ്രുവരി 6 ന് ഉച്ചക്ക് 12 മണിക്ക് മലപ്പുറത്ത് എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രക്ക് മലപ്പുറത്ത് വമ്പിച്ച സ്വീകരണം നല്‍കാനും തീരുമാനിച്ചു. ജനുവരി 29 നകം പഞ്ചായത്ത് , മുനിസിപ്പല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരുവാനും 31 നകം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 24 നും മാര്‍ച്ച് 10 നും ഇടയില്‍ ബൂത്ത്തലങ്ങളില്‍ മഹാത്മാ ഗാന്ധി കുടുംബ സംഗമം എന്ന പേരില്‍ വിപുലമായ കുടുംബ സംഗമങ്ങള്‍ നടത്തും.

ഇതുസംബന്ധമായി ചേര്‍ന്ന യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി യോഗം മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി പി ഹംസ, മണ്ഡലം യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ വി മുസ്തഫ, യുഡിഎഫ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഗഫൂര്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ ജെ ആന്റണി, വി എസ് എന്‍ നമ്പൂതിരി മാസ്റ്റര്‍, പി. ബീരാന്‍കുട്ടി ഹാജി, പി എ സലാം, ബാബു മാസ്റ്റര്‍ ബംഗാളത്ത്, എം കെ മുഹ്്‌സിന്‍, എം മമ്മു, കെ എന്‍ എ ഹമീദ് മാസ്റ്റര്‍, കെ പ്രഭാകരന്‍, കെ എം മുജീബ്, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, സനാവുള്ള മാസ്റ്റര്‍, വി പി അബൂബക്കര്‍ മാസ്റ്റര്‍, സി ടി നൗഷാദ്, അജ്മല്‍ ആനത്താന്‍, ഹാരിസ് ആമിയന്‍, ഷാഫി കാടേങ്ങല്‍, പരി ഉസ്മാന്‍, സുഭാഷിണി എം, കെ വി ഇസ്ഹാഖ് പ്രസംഗിച്ചു.