നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കും – പ്രവാസി കോണ്‍ഗ്രസ്
മലപ്പുറം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാന് ആവശ്യപ്പെട്ടു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളെ അവഗണിക്കുകയാണ് ചെയ്തത്. കൊറോണ കാലത്ത് ഗള്‍ഫിലും സ്വദേശത്തും മരണപ്പെട്ട പ്രവാസികളെ സര്‍ക്കാര്‍ പാടെ അവഗണിച്ചു. സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ച അവഗണന തെരഞ്ഞെടുപ്പ് വിഷയമായി അവതരിപ്പിക്കുമെന്നും ഇതിനായി പ്രചരണം നടത്തുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാകാനും പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പരിഗണിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി എന്‍ കുഞ്ഞാവ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ എ റസാഖ് മാസ്റ്റര്‍, കുഞ്ഞുട്ടി പൊന്നാട്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അലവി, സി കെ അബ്ദുസലാം, എം കെ മുസ്തഫ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ഇബാദ്റഹ്്മാന്, സുരേന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ കെ യൂസഫ് ഹാജി, കുഞ്ഞുഹാജി എടരിക്കോട്, ജില്ലാ സെക്രട്ടറിമാരായ വി എം അഷ്റഫ്, ഉസ്മാന്, അസറു കുറ്റിപ്പുറം,ഹനീഫ മുല്ലഞ്ചേരി, ഒ പി ഇബ്രാഹിം സംസാരിച്ചു.