കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരണപ്പെട്ടു.

തിരുവല്ല: നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബൈക്ക് യാത്രികനായിരുന്ന ചെങ്ങന്നുര്‍ പിരളശേരി ആഞ്ഞിലം പറമ്പില്‍ ജയിംസ് ചാക്കോയും ഇദേഹത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയുമാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരുക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതാണ് ബസ് നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസ് ഡ്രൈവര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശികളാണ് മരിച്ചവര്‍. എം സി റോഡില്‍ പെരുന്തുരുത്തിയില്‍ എമിറേറ്റ് ഒപ്റ്റിക്കല്‍ എന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്.

കോട്ടയം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ RPM 512 ബസാണ് അപകടത്തിൽപ്പെട്ടത്.