കെ എസ് ടി യു തിരൂർ ഉപജില്ല സമ്മേളനം സമാപിച്ചു.

തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ല സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ എ പി നസീമ ഉദ്‌ഘാടനം ചെയ്തു. 

കെ.എസ്.ടി. യു തിരൂർ ഉപജില്ലാ സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ എ. പി. നസീമ ഉദ്ഘാടനം ചെയ്യുന്നു.

അധികതസ്തികകളിൽ നിയമിക്കപ്പെട്ട നാലായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാൻ നടപടിയില്ലാത്തത് അപലപനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ പറഞ്ഞു. ജനപ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങളെയും സർവ്വീസിൽ നിന്നും വിരമിച്ച മുൻ നേതാക്കളെയും ആദരിച്ചു. സി ടി ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു.

KSTU തിരൂർ ഉപജില്ലാ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ മുഖ്യപ്രഭാഷണം നടത്തുന്നു.

സംസ്ഥാന ഭാരവാഹികൾ ആയ വി. എ. ഗഫൂർ, എം. അഹമ്മദ്, കെ. എം. അബ്ദുല്ല, ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ, ടി. പി. സുബൈർ, സയ്യിദ് ഇസ്മായിൽ, ടി. സി. സുബൈർ, ഇ.പി.എ. ലത്തീഫ്, പി.കെ.അബ്ദുൽ ജബ്ബാർ, ടി. വി. ജലീൽ, സലീന ചെരിച്ചിയിൽ, എം. റംഷീദ, കെ.കെ.അബ്ദുസ്സലാം, കെ.ടി. റാഫി, മുഹമ്മദ് താണിക്കാട്ട് പ്രസംഗിച്ചു.