മൈ​സൂ​രു കെ എസ് ആർ ടി സി ബുക്കിംഗ് കൗണ്ടർ തുറന്നു.

ബം​ഗ​ളൂ​രു: മൈ​സൂ​രു ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ കേ​ര​ള ആ​ർ.​ടി.​സി ബു​ക്കി​ങ്​ കൗ​ണ്ട​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കൗ​ണ്ട​ർ തു​റ​ന്ന​ത്​ യാ​ത്രി​ക​ർ​ക്ക്​ സ​ഹാ​യ​ക​ര​മാ​വും.

രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ കൗ​ണ്ട​റി​ൽ നേ​രി​ട്ട്​ ബു​ക്ക്​ ചെ​യ്യാം. കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, മാ​ന​ന്ത​വാ​ടി, ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ മൈ​സൂ​രു​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളു​ണ്ട്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മൈ​സൂ​രു വ​ഴി പോ​കു​ന്ന ബ​സു​ക​ളി​ലും ഇ​വി​ടെ നി​ന്ന്​ ബു​ക്ക്​ ​െച​യ്യാം. ഫോ​ൺ: 0821 2440124.