കുവൈത്ത് കെ.എം.സി.സി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് വിതരണം

മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട്, ജോലി നഷ്​ടമായി നാട്ടിലെത്തിയവര്‍ക്കുള്ള വെല്‍ഫെയര്‍ ഫണ്ട് എന്നിവയുടെ വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി മുന്‍ ഉപദേശക സമിതി അംഗം ഖാലിദ് അല്ലക്കാനെ ആദരിച്ചു.

പ്രവാസികള്‍ക്കുള്ള വെല്‍ഫെയര്‍ സ്‌കീം വിതരണം ഉദ്ഘാടനം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും ഫഹദ് പൂങ്ങാടന്‍ നന്ദിയും പറഞ്ഞു.