Fincat

കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരൂർ: വടക്കേ അങ്ങാടിയിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അധ്യാപികക്ക് ദാരുണാന്ത്യം.  തിരൂർ ബോയ്സ് സ്കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന  അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം വടക്കേ അങ്ങാടിയിലാണ് സംഭവം.

 

 

1 st paragraph

സ്കൂളിൽനിന്ന് മീറ്റിംഗ് കഴിഞ്ഞ് മടങ്ങിയ അധ്യാപികമാരാണ് അപകടത്തിൽപ്പെട്ടത്.  ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു തുടർന്ന്  റോഡിലേക്ക് തെറിച്ചുവീണ ജയലതയുടെ ദേഹത്തുകൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അപകടം

2nd paragraph

സംഭവിച്ച ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.