ആതുര കാലത്തെ അതിജീവിക്കാൻ കലാരംഗത്തെ കൂട്ടായ്മയ്ക്ക് കഴിയും. റെജി നായർ – (സിനിമാ സംവിധായകൻ)
തിരൂർ: മഹാമാരിയുടെ ആതുര കാലത്തെ അതിജീവിക്കാൻ കലാ സാംസ്കാരിക കൂട്ടായ്മകൾക്ക് കഴിയുമെന്ന് ‘ സിനിമാ സംവിധായകൻ റെജി നായർ പറഞ്ഞു.നിർമാല്യം കലാ സാഹിത്യസാംസ്കാരിക വാട്സ് ആപ് കൂട്ടായ്മയുടെ സംഗമം ‘വിപഞ്ചിക 2″ ഖലീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുടർന്ന് അംഗങ്ങൾ പങ്കെടുത്ത കവിയരങ്ങ്, ലളിതഗാനം ,നൃത്തനൃത്യങ്ങൾ, മിമിക്രി എന്നിവ അരങ്ങേറി.ചീഫ് അഡ്മിൻ വൽസല നിലമ്പൂർ അധ്യക്ഷത വഹിച്ചു.
നിലമ്പൂർ മുൻ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, ഇ.ആർ ഉണ്ണി, വിനുജി, സുനിൽ ഒല്ലൂർ, ബഷീർ മമ്പാട്, രവി രാജ്, സുജാത വാരിയർ, അനിത ടി ആർ. എന്നിവർ പ്രസംഗിച്ചു.ആർ ടിസ്റ്റ് സജിത് പേരാമ്പ്ര ,ബഷീർ മമ്പാട് എന്നിവരുടെ ചിത്ര പ്രദർശനവും അംഗങ്ങളുടെ പുസ്തകമേളയും നടന്നു. 4 മണിക്കു ശേഷം തുഞ്ചൻ പറമ്പ് സന്ദർശനത്തോടെ സംഗമം സമാപിച്ചു. മുജീബ് റഹ്മാൻ, ഉണ്ണി വിശ്വനാഥ്, ബാലമുരളി, കോയാമു മാഷ്, ജവാൻ സജേഷ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.