ഹുസ്സൈന്‍ വല്ലാഞ്ചിറ റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറി

മലപ്പുറം:ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി, ഹുസ്സൈന്‍ വല്ലാഞ്ചിറയെ തെരെഞ്ഞെടുത്തു.

നിലവില്‍ ഏറനാട് താലൂക്ക് ചെയര്‍മാനായിരുന്നു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലെ നിര്‍ദ്ദേശ തീരുമാനം തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

ഹുസൈന്‍ വല്ലാഞ്ചിറ

കഴിഞ്ഞ 10 മാസക്കാലത്തെ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.2021 ലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കി.ജില്ലാ ചെയര്‍മാന്‍ ജി.മോഹന്‍കുമാര്‍ അദ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ് താമരശ്ശേരി,ജില്ലാ ട്രഷറര്‍ വിശ്വനാഥന്‍ സംസാരിച്ചു.താലൂക്ക് ചെയര്‍മാന്‍മാര്‍ താലൂക്ക്തല റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.