Fincat

കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയേയും ഭക്ഷ്യസുരക്ഷയേയും തകര്‍ക്കും- അപു ജോണ്‍ ജോസഫ്

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നിലനില്‍പ്പിനെ വലിയ ഭീഷണി ഉയര്‍ത്തുന്നതുപോലെ തന്നെ ഭക്ഷ്യസുരക്ഷയേയും തകര്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ് പറഞ്ഞു. കാര്‍ഷിക വിഭവ സമാഹരണം വന്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന പുതിയ നിയമങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ന്യായമായ വില ലഭിക്കാതെ കര്‍ഷകര്‍ കടക്കെണിയിലാവുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഭക്ഷ്യവസ്തു സംഭരണവും വിതരണവും കൈകാര്യ ചെയ്യുന്ന എഫ് സി ഐ യുടെ പ്രവര്‍ത്തനം താളം തെറ്റുകയും അത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റബര്‍ സബ്‌സീഡി ന്യായവില 250 രൂപയാക്കി ഉയര്‍ത്തണമെന്നും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ യുവജന വഞ്ചന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് റിപ്പബ്ലിക്ക് ദിനത്തില്‍ കലക്ട്രേറ്റിലേക്ക് കേരള കോണ്‍ഗ്രസ് (പി ജെ ജോസഫ്) ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2nd paragraph

ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.ജില്ലാ നേതാക്കളായ ആലിക്കുട്ടി ഏറക്കോട്ടില്‍, കെ എം ജോസഫ്, അഡ്വ. മോഹന്‍ ജോര്‍ജ്ജ്്, സതീഷ് വര്‍ഗ്ഗീസ്, കെ വി ജോര്‍ജ്ജ്, എ ജെ ആന്റണി, കൂര്യന്‍ അബ്രഹാം, നൂസൈര്‍ തെഞ്ചേരി, ബിനോയ് പാട്ടത്തില്‍, പാര്‍ത്ഥ സാരഥി, റഫീഖ് മങ്കട, ടി ഡി ജോയി, തോമസ് ടി ജോര്‍ജ്ജ്, അസി ജോസ്, സിദ്ധാനന്ദന്‍, ജോണ്‍കുട്ടി മഞ്ചേരി, ജമാല്‍ ഹാജി തിരൂര്‍, ഷക്കീര്‍ തുവ്വൂര്‍,നിധിന്‍ ചാക്കോ, എന്നിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.