മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുത്

മലപ്പുറം : മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുതെന്ന് മലപ്പുറം ലോയേഴ്‌സ് ഫോറം മലപ്പുറം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ യോഗം പ്രതിഷേധിച്ചു. കര്‍ഷക സമരത്തിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി അഡ്വ. റെജീന ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് അയൂബ് അരീക്കത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ഷാഹുല്‍ ഹമീദ്, അഫീഫ് പറവത്ത്, ഹാറുണ്‍ റഷീദ്, അയൂബ് അരീക്കത്ത്, ഫസ്ല വാക്കിയത്ത്, ഫസ്്‌ല റഹീം നിസാര്‍ ഊരകം സംസാരിച്ചു.