മംഗലം പഞ്ചായത്ത് പെരുന്തിരുത്തി കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു.

തിരൂർ :മംഗലം പഞ്ചായത്ത് 14-ാം വാർഡിലെ പെരുന്തിരുത്തി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നടന്നു.ഇതോടെ പഞ്ചായത്തിൽ ആറ് ചെറുകിട കുടിവെള്ള പദ്ധതികൾ പൂർത്തിയായി.മൂന്ന് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 29 ലക്ഷം രൂപയാണ് പദ്ധതിക്കായി ഫണ്ട് വകയിരുത്തിയത്.11 ലക്ഷം രൂപ കിണർ നിർമാണത്തിന് ചെലവഴിച്ചു.തുടർന്ന് 10 ലക്ഷം രൂപ ടാങ്ക് നിർമാണത്തിനും 8 ലക്ഷം രൂപ പൈപ്പിടാനും അനുവദിച്ചു.

പെരുന്തിരുത്തി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് നിർവഹിക്കുന്നു.

പുഴയോരമേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പെരുന്തിരുത്തി പുത്തൻകുളത്തിന് സമീപമാണ് കുടിവെള്ളപദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്.പദ്ധതിക്കായി കുളങ്ങരയിൽ മുഹമ്മദാലി ഹാജി,പി.കെ.അബ്ദുൽ ജബ്ബാർ ഹാജി എന്നിവർ സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു.കുടിവെള്ള വിതരണോദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ.സെലീം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഒറ്റയിൽ,പഞ്ചായത്ത് മെമ്പർമാരായ കൗസല്യ ഗോപിനാഥ്, കെ.പി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 

Photo

പെരുന്തിരുത്തി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് നിർവഹിക്കുന്നു.