ചമ്രവട്ടം പാതയിൽ ചരക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം – സൗഹ്യദ വേദി
തിരുർ. : കോഴിക്കോട്-തിരൂർ_ ചമ്രവട്ടം പാതയിൽ കണ്ടയിനർ, ടാങ്കർ ലോറികൾ ഉൾപ്പെടെ മുഴുവൻ ചരക്ക് ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരൂർ സൗഹ്യദ വേദി ആവശ്യപ്പെട്ടു,, ദേശീയ പാതയിലൂടെ മാത്രം പോവേണ്ട നൂറുകണക്കിന് ചരക്ക് ലോറികളാണ് ഇന്ധന ലാഭത്തിൻ്റെയും, സമയ ലാഭത്തിൻ്റെയും പേരിൽ ഇതിലൂടെ കടന്നു പോവുന്നത്,
കോഴിക്കോട്-എറണാകുളം കെ, എസ് ആർ, ടി സി ഉൾപ്പെടെ മുഴുവൻ യാത്രാ വണ്ടികൾക്കും ഇതിലൂടെ സർവീസ് നടത്താൻ അനുമതി ഉണ്ടെന്നിരിക്കെ ട്രാഫിക് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ടൺ കണക്കിന് ഭാരമുള്ളതും, വലുപ്പമുള്ളതുമായ ചരക്ക് വാഹനങ്ങൾ സർവീസ് നടത്തുന്നത്, ഇത് വീതി കുറഞ്ഞതും, ജംഗ്ഷനുകൾ ഏറെയുമുള്ള ഈ റൂട്ടിൽ അപകട സാധ്യതക്ക് ആക്കം കൂട്ടുകയും, വൻ ഗതാഗത സ്തംഭനത്തിന് കാരണമാവുകയും ചെയ്യുന്നതായി സൗഹ്യദ വേദി ചൂണ്ടിക്കാട്ടുന്നു,
ദിനേന അപകടങ്ങൾ വർധിക്കുകയും, ഇടക്കിടെ അപകട മരണങ്ങൾക്കിത് കാരണമാവുകയും ചെയ്യുന്നു, കെ, എസ് ആർ ടി സി ദീർഘദൂര സർവീസുകൾ, താളം തെറ്റാനും, യാത്രക്കാർക്ക് ലക്ഷ്യസ്ഥാനം പ്രയാസവും,
പ്രയാസകരവുമാക്കുന്നുവെന്ന് സൗഹ്യദ വേദി അഭിപ്രായപ്പെട്ടു, ബീ, പി അങ്ങാടി മുതൽ പൊന്നാനി വരെ ഇടുങ്ങിയതും, ഊരാക്കുടുക്ക് നിറഞ്ഞതുമായ പാത വീതി കൂട്ടി സുഗമമായ സഞ്ചാരസ്വാതന്ത്രം ഉറപ്പുവരുത്തണം, കഴിഞ്ഞ ദിവസം വടക്കെ അങ്ങാടിയിൽ കണ്ടെയിനർ ലോറി കയറി സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ട സംഭവം ഉൾപ്പെടെ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ യുദ്ധകാലടി സ്ഥാനത്തിൽ നടപ്പിലാക്കാൻ തയ്യാറാവണമെന്നും സൗഹൃദ വേദി പ്രസിഡണ്ട് സേൽട്ടി തിരൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അധികൃതരോട് അഭ്യർത്ഥിച്ചു,,
ഇതു സംബന്ധിച്ചു ചേർന്ന അടിയന്തിര യോഗത്തിൽ കെ.പി ഒ റഹ്മത്തുല്ല , മുനീർ കുറുമ്പടി, അശോകൻ വയ്യാട്ട്, പി, പി അബ്ദുറഹിമാൻ, നാലകത്ത് ഷംസുദ്ദീൻ, സി വി ബഷീർ, ടി ശബീറലി, മുജീബ് താനാളൂർ, അബ്ദുൽ ബാരി തുടങ്ങിയവർ സംസാരിച്ചു