മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമവും ശില്‍പ്പശാലയും ഫെബ്രുവരി 1 ന് മലപ്പുറം ഭാഷാ സമര സ്മാരകത്തില്‍

മലപ്പുറം : മുസ്‌ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്്‌ലീം ലീഗിന്റെ മുഴുവന്‍ ജനപ്രതിനിധികളുടെ സംഗമവും ശില്‍പ്പശാലയും ഫെബ്രുവരി 1 ന് രാവിലെ 9. 30മുതല്‍ ഉച്ചക്ക് 1 മണി വരെ മലപ്പുറം ഭാഷാ സമര സ്മാരകത്തില്‍ വെച്ച് നടക്കും. മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംഗമത്തിനും ശില്‍പ്പശാലക്കും സമാപന സന്ദേശം നല്‍കും.

മുസ്ലീം ലീഗ് ജില്ലാ ജന. സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, പി. ഉബൈദുള്ള എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, ടി വി ഇബ്രാഹിം എം എല്‍ എ, കെ മുഹമ്മദുണ്ണി ഹാജി, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. ഉമ്മര്‍ അറക്കല്‍ , ഉമര്‍ അബ്ദുസലാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.