ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ സംഗമം ഫെബ്രു. 6 ന്

മലപ്പുറം : പെട്രോള്‍, പാചക വാതകം എന്നിവയുടെ വലിയതോതിലുള്ള വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 6 ന് വൈകീട്ട് നാലു മണിക്ക് നിയമസഭ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി സുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കെ കൃഷ്ണദാസ്, പി. സുബ്രഹ്മണ്യന്‍, വി പി അനില്‍, ആര്‍ മുഹമ്മദ് ഷ, അഡ്വ. പി.എം. സഫറുള്ള, സബാഹ് പുല്‍പ്പറ്റ, ജോണി പുല്ലന്താണി, അഡ്വ. ഒ കെ തങ്ങള്‍, കെ ടി ജോളി, പുലിയോടന്‍ മുഹമ്മദ് സംസാരിച്ചു.

LDF