Fincat

കര്‍ഷക സമരം കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് -ജോയിന്റ് കൗണ്‍സില്‍

മലപ്പുറം; കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പാണെന്ന് അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുസമദ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ പൊതുയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

നന്മ സാംസ്‌കാരിക വേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ പൊതുയോഗം അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

കര്ഷക സമര പന്തലില്‍ ജോയിന്റ് കൗണ്‍സിലിന്റെ സാംസ്‌കാരിക സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. നന്മജില്ലാ ചെയര്‍്മാന്‍ എ ഇ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എച്ച് വിന്‍സെന്റ്, കെ സി സുരേഷ് ബാബ, പി. ഷാനവാസ്, ഇ രാജീവ്, കവിതാ സദന്‍ സംസാരിച്ചു.