സുവിദ്യ സ്കോളർഷിപ് പദ്ധതിക്ക് തുടക്കം

വളാഞ്ചേരി: വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സുവിദ്യ സ്കോളർഷിപ് പദ്ധതി ആരംഭിച്ചു. സർക്കാർ സ്കോളര്ഷിപ്പുകളോ ഫീസ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ഡിഗ്രി, പി ജി വിദ്യാർത്ഥികളിൽ അക്കാദമിക മികവ് പുലർത്തുന്നവർക്കാണ് സുവിദ്യ പദ്ധതിപ്രകാരം സ്കോളർഷിപ് നൽകുന്നത്. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന 90 വിദ്യാർഥികൾക്കാണ് ഒരു വർഷം സ്കോളർഷിപ്പ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷത വഹിച്ചു.മാനേജിങ് കമ്മിറ്റി ജോ. സെക്രട്ടറി കെ.ടി. മുഹമ്മദ് മാസ്റ്റർ , കോളജ് പി.ടി.എ വൈ . പ്രസിഡണ്ട് സുരേഷ് പൂവാട്ടു മീത്തൽ, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ. ടി. വൈ. നജില എന്നിവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി പ്രഫ കെ. മുനീറ സ്വാഗതവും, ട്രഷറർ ഡോ കെ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.