ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
തിരൂർ: യുവതിയുടെയും സുഹൃത്തിൻ്റെയും ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പറവണ്ണ സ്വദേശി കുട്ടാത്ത് നിസാർ (27)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്.
ഗേൾഫ്രണ്ടിനെ കാണാൻ പോകുകയായിരുന്ന യുവാവിനെ അരിക്കാഞ്ചിറയിൽ വെച്ച് അഞ്ചംഗ സംഗം തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. പ്രതികൾ യുവാവിൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് യുവാവിൻ്റെയും ഗേൾഫ്രണ്ടിൻ്റെയും ഫോട്ടോ കൈവശപ്പെടുത്തി. ഫോട്ടോ വീട്ടുകാരെ കാണിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി 1,18,500രൂപ അപഹരിച്ചതായാണ് പരാതി.
തിരൂർ സി.ഐ ടി.പി ഫർഷാദിൻെറ നേതൃത്വത്തിൽ സി.പി.ഒ സജി അലോഷ്യസ്സ്, സി.പി.ഒ അഭിമന്യു , സി.പി.ഒ ഷെറിൻ ജോൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി നിസാർ.
തിരൂർ ,താനൂർ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ് കളിൽ പെട്ട് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.