എന്‍ ആര്‍ ഇ ജി നേതൃ സംഗമ യാത്രക്ക് വരവേല്‍പ്പ് നല്‍കി

മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ പര്യടനം നടത്തുന്ന നേതൃ സംഗമ യാത്രക്ക് ജില്ലയില്‍ ഉഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊന്നാനിയിലെത്തിയ വടക്കന്‍ മേഖലാ ജാഥയെ തൊഴിലാളികളും പാര്‍ട്ടി- ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും വരവേറ്റു. സംഗമ യോഗം സിപിഐ ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ പര്യടനം നടത്തുന്ന നേതൃ സംഗമ യാത്രക്ക് ജില്ലയില്‍ പൊന്നാനിയില്‍ നടന്ന സ്വീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പി രാജന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ചെങ്ങര സുരേന്ദ്രന്‍, ജാഥാംഗങ്ങളായ അഡ്വ. എസ് വേണുഗോപാല്‍ , ടി എ അബ്ദുല്‍ കരീം, ബി രാജന്‍, പി. കെ കൃഷ്ണന്‍, പ്രമീള സുരേഷ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ്, ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഷെരീഫ് പുഴക്കല്‍,പ്രസിഡന്റ് കരീം വാരിയത്ത്, എ കെ ജബ്ബാര്‍, പ്രബിത, സുഹറ എന്നിവർ സംസാരിച്ചു.