എ ഐ വൈ എഫ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
മലപ്പുറം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന പ്രമേയം മുന്‍നിര്‍ത്തി എ ഐ വൈ എഫ് ജില്ലയില്‍ ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം പന്തല്ലൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടിയില് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, പൊന്നാനിയില്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ്

പുളിക്കലകത്ത്, വേങ്ങര പറപ്പൂരില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, തിരൂരില്‍ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് സലീം, വണ്ടൂരില്‍ കെ പ്രഭാകരന്‍, വളാഞ്ചേരിയില്‍ അഷ്‌റഫലി കാളിയത്ത്, താനൂരില്‍ കെ പുരം സദാനന്ദന്‍, മങ്കടയില്‍ പി ടി ഷറഫുദ്ദീന്‍, തിരൂരങ്ങാടിയില്‍ അഡ്വ. ഷെഫീര്‍ കിഴിശ്ശരി, ചേളാരിയില്‍ സി പി നിസാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.