ചെറുകിട വ്യവസായ മേഖല പരിപോഷിപ്പിക്കേണ്ടത് സമ്പത്ത് ഘടനയുടെ നിലനിൽപിന് അത്യാവശ്യം: മുജീബ്കാടേരി

മലപ്പുറം: ചെറുകിട വ്യവസായ മേഖലയും, അടിസ്ഥാന തൊഴിൽ മേഖലയും പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപിന്ന് അത്യന്താപേക്ഷിതമാണത് നഗരസഭ ചെയർമാൻ മുജീബ്കാടേരി അഭിപ്രായപ്പെട്ടു.മലപ്പുറം നഗരസഭ നടത്തിയ സംരഭകത്വ സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ‘കടുത്ത മൽസരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയിൽ വൻകിട കമ്പനികൾ മാത്രം നിലനിൽക്കുന്ന സാഹചര്യം അപകടകരമായ അരക്ഷിതാവസ്ഥ നിലനിർത്തും.രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഘടകങ്ങൾ, അനുബന്ധ ഘടകങ്ങൾ, അനുബന്ധ ഉപകരണങ്ങളും ഉൽപാദിപ്പിക്കാനുള്ള ചുമതല ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് ഉണ്ടങ്കിലും അത് ഫലപ്രദമാകുന്നുണ്ടോ എന്ന് പരിശോധിക്കണം.

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാന പ്രവർത്തനങ്ങളോടൊപ്പം നടക്കുന്ന അനുബന്ധ പ്രവർത്തനങ്ങളിൽ സൂക്ഷ്മ ചെറുകിട വ്യവസായ യൂണിറ്റുകളെ പരിഗണിച്ചാൽ മാത്രമെ ഇവയുടെ നിലനിൽപ്പ് സാധ്യമാവു എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കോണോ തൊടി, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ,നഗരസഭ സെക്രട്ടറി ജോബിൻ, വ്യവസായ വികസന ഓഫീസർ ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.