പട്ടികവിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം

മലപ്പുറം: പട്ടികജാതി വിഭാഗങ്ങളുടെ ശ്മശാന ഭൂമികള്‍ ഭൂ മാഫിയകള്‍ കയ്യേറി അവരുടെ അധീനതയിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണണെന്നും പട്ടികജാതി വിഭാഗക്കാരുടെ ശ്മശാന ഭൂമി അവര്‍ക്ക് തന്നെ വിട്ടു കൊടുക്കണമെന്നും കെ ഡി വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ആവശ്യപ്പെട്ടു.

കെഡി വൈ എഫ് മലപ്പുറം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി. രമേശ് അധ്യക്ഷത വഹിച്ചു.എം ടി അഭിഷേക്, ഷാജു പി, എം വിപിന്‍, മനോജ്, രഞ്ജിത്ത്, സുബ്രഹ്മണ്യന്‍ വളാഞ്ചേരി, ശാരദ നിലമ്പൂര്‍, കെ പി പ്രവീണ്‍ സംസാരിച്ചു.