ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി.

ദോഹ: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയുടെ സഹോദരന്‍ ചേലോട്ട് മനോജ്കുമാര്‍(49) ആണ് കുവൈത്തില്‍ നിര്യാതനായത്.

ഖത്തറില് സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന മനോജ്കുമാര്‍ കോഴിക്കോട് മൂടാടി സ്വദേശിയാണ്. പിതാവ്: കനിയന്‍ കണ്ടി അപ്പുനായര്‍: മാതാവ്: മീനാക്ഷി. ഭാര്യ സ്വപ്ന. രണ്ട് മക്കളുണ്ട്.

 

മനോജ് കുമാറിന്റെ നിര്യാണത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.