രാജ്യത്തെ ആദ്യ കോവിഡ് കേസിന് ഇന്ന് ഒരു വർഷം

ന്യൂഡൽഹി ∙ അടിസ്ഥാനസൗകര്യങ്ങളുടെ അടക്കം പിൻബലമുണ്ടായിട്ടും കോവിഡ‍ിനു മുന്നിൽ വീണു തകർന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസും ബ്രിട്ടനും ഉൾപ്പെടെയുണ്ട്. എന്നിട്ടും പിടിച്ചുനിൽക്കാനും ആഘാതം കുറയ്ക്കാനും കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണു കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം വർഷത്തിലേക്ക് ഇന്ത്യ കടക്കുന്നത്.

രാജ്യത്തെ ആദ്യ കോവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ:

ആകെ കോവിഡ് കേസുകൾ

 

യുഎസ് 2.63 കോടി

ഇന്ത്യ 1.07 കോടി

 

ബ്രസീൽ 90.6 ലക്ഷം

 

റഷ്യ 38.13 ലക്ഷം

 

യുകെ 37.43 ലക്ഷം

 

ആകെ കോവിഡ് മരണം

 

യുഎസ് 4.43 ലക്ഷം

 

ബ്രസീൽ 2.21 ലക്ഷം

 

മെക്സിക്കോ 1.55 ലക്ഷം

 

ഇന്ത്യ 1.54 ലക്ഷം

 

യുകെ 1.03 ലക്ഷം

 

ആകെ കോവിഡ് മുക്തർ

 

യുഎസ് 1.6 കോടി

 

ഇന്ത്യ 1.03 കോടി

 

ബ്രസീൽ 79.23 ലക്ഷം

 

റഷ്യ 32.29 ലക്ഷം

 

തുർക്കി 23.40 ലക്ഷം