കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍.
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ആരംഭിച്ച പ്രിവന്‍റീവ് ക്ലീനിക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനായുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ക്കായാണ് നടക്കാവില്‍ ആശുപത്രിയില്‍ പ്രിവന്‍റീവ് ക്ലീനിക്ക് ആരംഭിച്ചത്.ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്നും,കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയാണ് കേരളത്തിന്‍റേതെന്നും മന്ത്രി പറഞ്ഞു.എെ.എം.എ വളാഞ്ചേരിയൂണിറ്റ് പ്രസിഡന്‍റ് ഡോ.എന്‍.മുഹമ്മദലി അധ്യക്ഷതവഹിച്ചു.ഡോ.മുഹമ്മദ് റിയാസ് കെ.ടി,ഡോ.എം.ബി ബൈജു.മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ കെ.പി തുടങ്ങിയവര്‍ ചടങ്ങില്‍
സംബന്ധിച്ചു.വലിയവര്‍ക്കും,കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാം.ആശുപത്രിയിലെ മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രിവന്‍റീവ് ക്ലീനിക്ക്സ ജ്ജീകരിച്ചിരിക്കുന്നത്.റാബീസ്,ഹെപ്പറ്റൈറ്റിസ്,റുബെല്ല,മെനിജൈറ്റിസ്,സ്നൈക്ക് ആന്‍റി വെനം തുടങ്ങിയ വാക്സിനുകള്‍ പ്രിവന്‍റീവ് ക്ലീനിക്കില്‍ ലഭ്യമാകും