കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

തിരൂരങ്ങാടി: വെന്നിയൂർ പെരുമ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.തെന്നല അറക്കൽ കുന്നാൾപ്പാറ സ്വദേശി അബ്ദുറസാക്കിൻ്റെ മകൻ ഷമീർ ആണ് മരണപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം ഉച്ചയോടെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു .

ഫയർഫോഴ്സിൻ്റെയും ട്രോമാകെയർ വളണ്ടിയർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കൂടെയാണ് ഷമീറിനെ കണ്ടെത്തിയത്. തിരൂരങ്ങാടി ഗവർമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു