വട്ടപ്പാറ വളവ് നിവര്‍ത്തണമെന്ന് നാട്ടുകാർ
വളാഞ്ചേരി: വട്ടപ്പാറയിലെ അപകട വളവ് നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് നവീകരണം പൂർത്തിയായി പത്ത് ദിവസത്തിനിടെ രണ്ട് ലോറികൾ മറിഞ്ഞ് മൂന്നു പേരാണ് ഇവിടെ മരിച്ചത്. അശാസ്ത്രീയമായ പുതിയ നിർമാണത്തിലൂടെ അപകട മരണങ്ങൾ വർധിച്ചെന്നും നാട്ടുകാർ പറയുന്നു.
റോഡിന്റെ ഘടനയിൽ മാറ്റം വരുത്തുക മാത്രമാണ് അപകടങ്ങൾക്ക് ശാശ്വത പരിഹാരമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി. മുൻകരുതൽ ബോർഡുകളും സിഗ്നൽ ലൈറ്റുകളും കൊണ്ട് കാര്യമില്ലെന്നാണ് അധികാരികളുടെ വിലയിരുത്തൽ.