സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്.

ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി, പോർച്ചുഗൽ, അർജന്റീന, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . എന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള സൗദി പൗരൻമാർക്ക് സൗദിയിലേക്ക് പ്രവേശനം നൽകും. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.