കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പ്രവാസി മലയാളി മരിച്ചു.

കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് വീണു പ്രവാസി മലയാളി മരിച്ചു. കുവൈത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ തുരുത്തിശേരി മേക്കാട്​ ചെട്ടിക്കാട്ട്​ വീട്ടിൽ വിനോദ്​ (37) ആണ്​ മരിച്ചത്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന്​ സമീപത്തെ ഫ്ലാറ്റിലാണ്​ സംഭവം.

അഹ്​മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ്​ അസിസ്​റ്റൻറായിരുന്നു. ഭാര്യ: ജ്യോതി (നഴ്​സ്​, കുവൈത്ത്​). രണ്ട്​ മക്കളുണ്ട്​. പിതാവ്​: മുരളീധരൻ നായർ. മാതാവ്​: സതി. മൃതദേഹം കുവൈറ്റിലെ ആശുപത്രി മോർച്ചറിയിൽ.