സൗഹൃദ സന്ദേശ യാത്രയ്ക്ക് ഒരുങ്ങി മുസ്ലിംലീഗ്
മലപ്പുറം: മതവിദ്വേഷം പരത്തി നേട്ടം കൊയ്യാനുള്ള സിപിഎം ഗൂഢ രാഷ്ട്രീയത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയ്ക്ക് ഒരുക്കങ്ങളായി.

മലപ്പുറത്ത് വിപുലമായ സംഘാടകസമിതി രൂപവത്കരണയോഗം നടന്നു.മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നടന്ന യോഗം യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ യാത്ര വിശദീകരിച്ചു. എംഎൽഎമാരായ ടി എ അഹമ്മദ് കബീർ മഞ്ഞളാംകുഴി അലി, അബ്ദുറബ്ബ്, പി കെ ബഷീർ, സി മമ്മൂട്ടി, ടി വി ഇബ്രാഹിം, കെ എൻ എ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. സലീം കുരുവമ്പലം സ്വാഗതവും ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നന്ദിയും പറഞ്ഞു.